ആദിവാസി കുടുംബങ്ങള്‍ക്ക് 'വാടി'യിലൂടെ ഉപജീവനം
ആദിവാസി കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുകയെന്ന ലക്ഷ്യവുമായി വിതുര ഗ്രാമപഞ്ചായത്തില്‍ 'വാടി' പദ്ധതിക്ക് തുടക്കമായി. വിതുര ഗ്രാമപഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളിലെ 500 കാണി വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗം നല്‍കുന്നതാണ് പുതിയ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.
നബാര്‍ഡിന്റെ ആദിവാസി ഫണ്ട് ഉപയോഗിച്ച് എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും വിതുര ഗ്രാമപഞ്ചായത്തിന്റെയും കേരള പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഔഷധസസ്യ കൃഷിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടും കാര്‍ഷിക ജൈവവൈവിധ്യത്തില്‍ ഊന്നിക്കൊണ്ടുമസള്ള ആദിവാസി ഉപജീവന ശാക്തീകരണമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, ജൈവ ഉത്പന്നങ്ങളുടെ സ്ഥിരം വില്‍പ്പനശാല എന്നിവയിലൂടെ ആദിവാസി കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനാകും. അഞ്ചുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 2.26 കോടി രൂപയാണ്. വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ കേന്ദ്രം, എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. സി.എസ് ചന്ദ്രിക, സീനിയര്‍ സയന്റിസ്റ്റ് എസ്. മീന എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
(പി.ആര്‍.പി. 2688/2018)
- Log in to post comments