Post Category
റിബില്‍ഡ് കേരള: പരാതി നല്‍കാം
മഴക്കെടുതിയെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കാനായി ആരംഭിച്ച റി ബില്‍ഡ് കേരള ആപ് വഴി പേര് രജിസ്റ്റര്‍ ചെയ്തിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ക്കും, രജിസ്റ്റര്‍ ചെയ്യാതെ പോയവര്‍ക്കും ഒന്നാം അപ്പീല്‍ അധികാരിയായ ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടികളക്ടര്‍ക്ക് അപേക്ഷ നല്‍കാമെന്ന് ജില്ലാ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. തുടര്‍ പരാതികളുണ്ടെങ്കില്‍ രണ്ടാം അപ്പീല്‍ അധികാരിയായ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കാവുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 2689/2018)
date
- Log in to post comments