ഗുഡ് ഇംഗ്ലീഷ് പദ്ധതിയുമായി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ സാക്ഷരത കേന്ദ്രത്തില്‍ 'ഗുഡ് ഇംഗ്ലീഷ് 'പദ്ധതി ആരംഭിക്കുന്നു. ഇതിലൂടെ തുല്യത പഠിതാക്കള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാനാകും.
മലയാളം എഴുതാനും വായിക്കാനും പഠിതാക്കളെ പ്രാപ്തരാക്കുന്ന 'പച്ച മലയാളം' പദ്ധതി മാതൃകയിലാണ് ഗുഡ് ഇംഗ്ലീഷ് ആരംഭിക്കുന്നത്. നാലു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആണ് ഗുഡ് ഇംഗ്ലീഷ്.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസ് സജ്ജീകരിച്ചിക്കുന്നത് കൂന്തള്ളൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലാണ്. ഞായറാഴ്ച്ചകളിലാണ് ക്ലാസ്. നാലാം ക്ലാസ് പഠിതാക്കള്‍ മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ക്കു ക്ലാസില്‍ ചേരാവുന്നതാണ്.
ഇതോടൊപ്പം തയ്യല്‍ തൊഴില്‍ പരിശീലനവും സാക്ഷരത കേന്ദ്രങ്ങളില്‍ നടന്നു വരുന്നുണ്ട്. കമ്പ്യൂട്ടര്‍ പരിശീലനവും ഹിന്ദി ഭാഷ പരിപോഷിപ്പിക്കാനായി 'അഛീ ഹിന്ദി ' എന്ന പദ്ധതിയും ഉടന്‍ തന്നെ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
(പി.ആര്‍.പി. 2690/2018)
- Log in to post comments