ജില്ലാ വികസമിതിയോഗം ചേര്‍ന്നു
അഞ്ചുചങ്ങല പ്രദേശവാസികള്‍ക്കുള്ള ഭൂമിപട്ടയം ഡിസംബറിനു മുന്‍പ് നല്‍കണമെന്ന് ഡി.കെ.മുരളി എം.എല്‍.എ. ജില്ലാ വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. മലയോര ഹൈവേ നിര്‍മ്മാണം സംബന്ധിച്ച് തടസ്സങ്ങളുണ്ടായാല്‍ കോടതിയെസമീപിച്ച് വേണ്ടനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.ഡി.എം. വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരേറ്റിനും വാമനപുരത്തിനുമിടക്ക് കെ.എസ്.ആര്‍.ടി.സി ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ. മുരളീധരന്‍ എം.എല്‍.എ., മറ്റ് എം.പി. മാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 2694/2018)
- Log in to post comments