പോത്തന്‍കോട് പഞ്ചായത്തില്‍ വികസന സെമിനാര്‍
പോത്തന്‍കോട് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. 2019 2020 സാമ്പത്തിക വര്‍ഷം പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി നിര്‍വ്വഹണമാണ് സെമിനാറില്‍ ചര്‍ച്ചയായത്. നടപ്പ് സാമ്പത്തിക വര്‍ഷം പഞ്ചായത്ത് നടപ്പാക്കി വരുന്ന പദ്ധതികളെക്കുറിച്ചും അവലോകനം നടന്നു. പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂള്‍, ഹോളോ ബ്രിക്സ് യൂണിറ്റ് തുടങ്ങിയവയുടെ പ്രവര്‍ത്തനം സെമിനാറില്‍ ചര്‍ച്ചാ വിഷയമായി. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ചര്‍ച്ചയും ഇതിനോടനുബന്ധമായി നടന്നു. വനിതാ വികസനം, പട്ടിക ജാതി വികസനം, കൃഷി ഉള്‍പ്പെടെ 13 വര്‍ക്കിംഗ് ഗ്രൂപ്പുകളാണ് 2019-2020 സാമ്പത്തിക വര്‍ഷം പ്രവൃത്തനമാരംഭിക്കുന്നത്. പ്രളയാന്തരം പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കി ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ നിരവധി പദ്ധതികള്‍ വരും സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലന്‍ നായര്‍ പറഞ്ഞു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എസ്. രാധാദേവി, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.പി. 2695/2018)
- Log in to post comments