Skip to main content

ഹരിതകേരളം മിഷന്‍: മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി ശില്‍പ്പശാലയ്ക്ക് തുടക്കമായി

 

ഹരിതകേരളം മിഷന്റെയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി അനുഭവം പങ്കുവയ്ക്കല്‍ ശില്‍പ്പശാലയ്ക്ക് തുടക്കമായി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കിയ ജൈവഗ്രാമം പദ്ധതിയെ മാതൃകയാക്കിയാണ്  ശില്‍പ്പശാല. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ ശില്പശാല ഉദ്ഘാടനം ചെയ്തു.  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു അധ്യക്ഷനായിരുന്നു. ചടങ്ങില്‍ സംസ്ഥാനത്തു നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 20 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാ•ാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നു.
(പി.ആര്‍.പി. 2696/2018)

 

date