Skip to main content

വികസന സെമിനാര്‍ നടന്നു.

 

വര്‍ക്കല  മണമ്പൂര്‍ പഞ്ചായത്തിലെ 2018-19 സാമ്പത്തികവര്‍ഷത്തെ വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് അധ്യക്ഷയായി. വികസന രേഖാ പ്രകാശനം ജില്ലാ പഞ്ചായത്തംഗം എസ് കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി ജെ നഹാസ്, എം എസ് സുഷമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാര്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മാവിള വിജയന്‍, ആര്‍ എസ് രഞ്ജിനി, സോഫിയ സലിം, പഞ്ചായത്തംഗങ്ങളായ എ നഹാസ്, പ്രശോഭന, ജയ, രാധാകൃഷ്ണന്‍, ലിസി, അംബിക തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.പി. 2698/2018)

 

 

date