Skip to main content

കേരളോത്സവം ലോഗോ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ വകുപ്പ് ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ന്റെ ലോഗോയ്ക്ക് എൻട്രി ക്ഷണിച്ചു. എ4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ആഗസ്റ്റ് 20 ന് വൈകുന്നേരം 5 നകം ലഭിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിന് മുകളിൽ കേരളോത്സവം – 2025 ലോഗോ എന്ന് രേഖപ്പെടുത്തണം. ലോഗോ അയക്കേണ്ട വിലാസംമെമ്പർ സെക്രട്ടറികേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്സ്വാമി വിവേകാനന്ദ യൂത്ത് സെന്റർദൂരദർശൻ കേന്ദ്രത്തിന് സമീപംകുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം – 43. ഫോൺ: 0471 2733139, 2733602.

പി.എൻ.എക്സ് 3889/2025

date