Skip to main content

മേലാർകോട് ഗ്രാമപഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു

 

 

മേലാർകോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനൻ എം.എൽ.എ നിർവഹിച്ചു.  ഷാഹുൽ ഹാമിദ്, സി. കുഞ്ചു, രശ്മി ബീഗം, ആർ. ഉണ്ണികൃഷ്ണൻ, കെ. ചന്ദ്രൻ, കെ. ആറു, വിദ്യാർത്ഥി കർഷകയായ ആഞ്ജലിയ ആന്റണി എന്നീ കർഷകരെ പരിപാടിയിൽ ആദരിച്ചു. മേലാർകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അധ്യക്ഷയായ പരിപാടിയിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. അമൃത പദ്ധതി വിശദീകരിച്ചു. മേലാർകോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. മൻസൂർ അലി, ക്ഷേമകാര്യ സ്റ്റൈൽ കമ്മിറ്റി ചെയർമാൻ എം. ചെന്താമര, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date