Post Category
ഖാദി ഗ്രാമ വ്യവസായ വകുപ്പിന്റെ ഓണം വിപണന മേള നാളെ (ആഗസ്റ്റ് 23) മുതല്‍
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം പ്രസ് ക്ലബ് ബില്‍ഡിങ്ങില്‍ പ്രത്യേക ഓണം വിപണനമേള നടക്കും. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നാളെ (ആഗസ്റ്റ് 23) രാവിലെ 10.15 ന് നിര്‍വഹിക്കും. മേളയില്‍ ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം റിബേറ്റില്‍ ലഭ്യമാണ്. ആയിരം രൂപയുടെ പര്‍ച്ചേസിന് സമ്മാനക്കൂപ്പണ്‍ ലഭിക്കും. 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും മെഗാ സമ്മാനമായി ടാറ്റ ടിയാഗോ, ജില്ല തോറും ഓരോ ഇലക്ട്രിക് സ്‌കൂട്ടര്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും ലഭിക്കും. സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ ബാങ്ക് ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. മേള സെപ്റ്റംബര്‍ മൂന്നിന് സമാപിക്കും. ഫോണ്‍: 0483 2734807.
date
- Log in to post comments