ഡിഗ്രി, പി.ജി. സീറ്റൊഴിവ്
മലപ്പുറം ഗവ. കോളേജില്‍ 2025-26 വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. എം.എസ്.സി ഫിസിക്സ്(എസ്.സി-2, എസ്.ടി-1), എം.എ ഇസ്ലാമിക് ഹിസ്റ്ററി (ഇ ഡ ബ്ല്യു എസ്-2, പി ഡ ബ്ല്യു ഡി-1,എസ്.ടി-1, സ്പോര്‍ട്സ്-1, എല്‍ ഡി-1,ഇ ടി ബി-1), എം.എ ഇംഗ്ലീഷ്( എസ്.സി-3, എസ്.ടി-1,ലക്ഷദ്വീപ്-1,സ്പോര്‍ട്സ്-1),എം.എ എക്കണോമിക്‌സ്(എസ്.ടി-1,എസ്.സി-4,പി ഡബ്ല്യു ഡി-1,ലക്ഷദ്വീപ്-1), എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്(എസ്.സി-1, എസ്.ടി-1,ഇ ഡബ്ല്യു എസ്-1) എം.എ. ഹിസ്റ്ററി(എസ്.സി-1) എന്നിവയിലാണ് ഒഴിവുള്ളത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ക്യാപ് ഐഡി നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ആഗസ്റ്റ് 25ന് ഉച്ചക്ക് രണ്ടിനുള്ളില്‍ കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.
കൂടാതെ 2024-25 വര്‍ഷത്തില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകളിലും ബി എ ഇസ്ലാമിക് ഹിസ്റ്ററി (എസ്.സി-1,എസ്ടി-3), ബിഎസ്സി ഫിസിക്സ്(എസ്സി-2, എസ്ടി-2), ബിഎസ്സി കെമിസ്ട്രി( എസ്സി-2, എസ്ടി-2), ബിഎ അറബിക് (എസ്സി-7, എസ്ടി-3),ബിഎ ഉറുദു (എസ് സി-9, എസ് ടി-3) എന്നിവയിലും സീറ്റ് ഒഴിവ് ഉണ്ട്. യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി നാളെ (ആഗസ്റ്റ് 23) ഉച്ചയ്ക്ക് രണ്ടിന് മുമ്പ് കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9061734918,0483 2734918.
- Log in to post comments