Skip to main content

തഴക്കര പഞ്ചായത്തിൽ ഊത്ത മത്സ്യ സംരക്ഷണത്തിന് തുടക്കം

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും മാന്നാർ മത്സ്യഭവന്റെയും നേതൃത്വത്തിൽ മാവേലിക്കര തഴക്കര പഞ്ചായത്തിൽ ഊത്ത മത്സ്യ സംരക്ഷണ പദ്ധതിക്ക് തുടക്കമായി. വരാൽ, കല്ലേമുട്ടി എന്നീ മത്സ്യങ്ങളെ തഴക്കര പഞ്ചായത്ത് പോരടി കുളത്തിൽ നിക്ഷേപിച്ച് എം എസ് അരുൺകുമാർ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. 

 

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടൻ മത്സ്യങ്ങളെ പ്രജനനത്തിനായി പൊതു കുളങ്ങളിൽ നിക്ഷേപിക്കുകയും പ്രജനനത്തിനു ശേഷം മത്സ്യ കുഞ്ഞുങ്ങളെ ഉൾചാലുകളിലും കുളങ്ങളിലും പുഴകളിലും ഒഴുക്കി വിടുകയും ചെയ്യും.

 

ചടങ്ങിൽ തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീശൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അംബികാ സത്യനേശൻ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എസ് അനിരുദ്ധൻ, പഞ്ചായത്തംഗം സുമേഷ്, ബിഎംസി കൺവീനർ കെ കെ വിശ്വംഭരൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫിറോസിയ, നസീമ ജലാൽ, ഫിഷറീസ് ഓഫീസർ എം ദീപു, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ശ്രുതി ജോസ്, ഫിഷറീസ് കോ ഓർഡിനേറ്റർ എസ് സുഗന്ധി, ഉദ്യോഗസ്ഥരായ അന്നമ്മ സജി, അരുൺ തുടങ്ങിയവർ പങ്കെടുത്തു.

 

(പിആര്‍/എഎല്‍പി/2535)

date