Post Category
വിജ്ഞാന കേരളം: സ്കില്ലിംഗ് കോൺക്ലേവ് നാളെ (25) മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി 'വിജ്ഞാന ആലപ്പുഴ സ്കില്ലിംഗ് ഇനിഷ്യേറ്റീവ് 2025' നാളെ (ആഗസ്റ്റ് 25ന്) ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മണിക്ക് ആലപ്പുഴ എസ് ഡി കോളേജ് ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. വിവിധ കോളേജുകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്രൂപ്പ് ചർച്ചകളും വിഷയാവതരണങ്ങളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
ചടങ്ങിൽ വിജ്ഞാനകേരളം മിഷൻ ചീഫ് അഡ്വൈസർ ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി മുഖ്യാതിഥിയാകും. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സി കെ ഷിബു, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments