ത്രിദിന പാലിയേറ്റീവ് പരിശീലന പരിപാടി സംഘടിപ്പിച്ചു
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർക്കായി ത്രിദിന പാലിയേറ്റീവ് പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് സുധീഷ് പരിപാടിക്ക് നേതൃത്വം നൽകി.
പരിശീലനത്തിൽ 40 ഓളം സന്നദ്ധ പ്രവർത്തകരും, ആശാവർക്കർമാരും പങ്കെടുത്തു.
കിലാ ഫാക്കൽറ്റി പി ജി രമണൻ, പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കോഡിനേറ്റർ ആർ അംജിത് കുമാർ, സെക്കൻഡറി പാലിയേറ്റീവ് നേഴ്സുമാരായ റീന ബി, സുലേഖ എസ് എസ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. പഞ്ചായത്ത് പരിധിയിലെ 400 ഓളം വരുന്ന പാലിയേറ്റീവ് രോഗികളെ പരിചരിക്കുന്നതിനായി എല്ലാ വാർഡുകളിലും സന്നദ്ധ വോളണ്ടിയർമാർ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വൈസ് പ്രസിഡന്റ് ഷിൽജ സലിം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ മോഹൻദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ ഗോപിനാഥ്, വാർഡ് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത്, ജെ എച്ച് ഐ സന്ധ്യ, സെക്രട്ടറി ജെ സന്തോഷ്, പാലിയേറ്റീവ് കെയർ നേഴ്സ് അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments