Post Category
*നീതി ആയോഗ് വൈസ് ചെയര്‍മാനും സംഘവും 29ന് ജില്ലയിൽ*
നീതി ആയോഗ് വൈസ് ചെയര്‍മാൻ സുമൻ കെ ബെറിയും സംഘവും ഓഗസ്റ്റ് 29ന് ജില്ല സന്ദര്‍ശിക്കും. 28ന് രാത്രി 9.25ന് കണ്ണൂര്‍ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 29ന് രാവിലെ എട്ട് മണിക്ക് മുത്തങ്ങ വനമേഖല സന്ദര്‍ശിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് 11ന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച ശേഷം ഉച്ച 12 മണിക്ക് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് ജില്ലാ ഭരണഭരണകൂടവുമായി ചര്‍ച്ച നടത്തുകയും ചെയ്യും. നീതി ആയോഗ് ഡയറക്ടര്‍ ഷോയബ്‍ അഹ്മദ് കലാലും സംഘത്തിലുണ്ടാവും.
date
- Log in to post comments