Skip to main content

*ജില്ലാതല ഓണാഘോഷം: സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ വിപുലമായി സംഘടിപ്പിക്കും*

ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.  ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്താനും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍  വൈദ്യുതി  ദീപാലങ്കാരം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയുടെ പ്രധാന കവാടമായ ലക്കിടി ഗേറ്റില്‍ ദീപാലങ്കാരം ചെയ്യും.

 

വൈത്തിരി ടൗണ്‍ സ്റ്റാന്‍ഡ്, മാനന്തവാടി പഴശ്ശി പാര്‍ക്ക്, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വേദികള്‍ ഒരുക്കും. ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ടൂറിസം കേന്ദ്രങ്ങള്‍, ഹോം സ്റ്റേ, റിസോര്‍ട്ടുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവധി ദിവസങ്ങളിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാനും പാര്‍ക്കിങ്  പോയിന്റുകളും  ഉറപ്പാക്കും.

date