Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലത്തൂര്‍ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ വിവിധ അങ്കണവാടികളിലേക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നതിന് പുനർ ദർഘാസ് ക്ഷണിച്ചു. പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി നാല് ഗ്രാമപഞ്ചായത്തുകളിലെ 121 അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യുന്നതിനും 100 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിനും വേണ്ടിയുള്ള ദർഘാസാണ് ക്ഷണിച്ചിട്ടുള്ളത്. പൂരിപ്പിച്ച ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04922 254007.
date
- Log in to post comments