Skip to main content

‘ജലമാണ് ജീവന്‍' ക്യാമ്പയിന്‍  ആഗസ്റ്റ്  30, 31ന്

  വണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ജലമാണ് ജീവന്‍' എന്ന പേരില്‍ കിണര്‍ ക്ലോറിനേഷന്‍ ക്യാമ്പയിന്‍ നടത്തുന്നു.  അമീബിക് മസ്തിഷ്‌കജ്വരം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി  ആഗസ്റ്റ് 30, 31 തീയതികളിലാണ് ക്യാമ്പയിന്‍ നടക്കുക. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശശികലയുടെ അധ്യക്ഷതയിൽ ചേർന്ന ക്ലോറിനേഷൻ കൂടിലോചന യോഗത്തിലാണ് തീരുമാനം. ക്യാമ്പയിന്റെ ഭാഗമായി 998 സ്വകാര്യ കിണറുകളും 22 പൊതു കിണറുകളും ക്ലോറിനേറ്റ് ചെയ്യും. ബ്ലിച്ചിങ് പൗഡറുകളും ക്ലോറിനേഷന്‍ ഗുളികകളും വിതരണം ചെയ്യാനായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ, അയൽക്കൂട്ടം സിഡിഎസ് അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, പൊതുപ്രവർത്തകർ എന്നിവരടങ്ങിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
ക്യാമ്പയിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേശ് യോഗത്തിൽ വിശദീകരിച്ചു. അമീബിക് മസ്തിഷ്‌കജ്വരത്തെക്കുറിച്ചും കിണർ ക്ലോറിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും നവകേരളം കർമ്മപദ്ധതി റിസോഴ്‌സ് പേഴ്‌സൺ എസ്.വി. പ്രേംദാസ് സംസാരിച്ചു. യോഗത്തിൽ ക്ഷേമ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മറ്റ് മെമ്പർമാർ, ജൂനിയർ സൂപ്രണ്ട്, കൃഷി ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 

date