Post Category
പൂക്കളും പച്ചക്കറികളും വിളവെടുത്ത് പുതുക്കോട് ഹരിത കര്‍മ്മസേന
ഹരിത കര്‍മ്മസേനാംഗങ്ങള്‍ കൃഷി ചെയ്ത പൂക്കളും പച്ചക്കറികളും വിളവെടുത്തു. പുതുക്കോട് എം.സി.എഫ് കെട്ടിടത്തിന്റെ പരിസരത്തായി വനിതകള്‍ക്ക് പച്ചക്കറി കൃഷി 2025-26 പദ്ധതിയുടെ ഭാഗമായാണ് പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന ടീച്ചര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍ നല്‍കിയ വെണ്ട, വഴുതന, പച്ചമുളക്, ചെണ്ടുമല്ലി എന്നിവയാണ് കൃഷി ചെയ്തത്. പൂര്‍ണമായും ജൈവവളം ഉപയോഗിച്ച് ജൂണ്‍ മാസത്തിലാണ് കൃഷി ഇറക്കിയത്. ഒഴിവ് സമയങ്ങളിലായി ഹരിത കര്‍മ്മസേനാംഗങ്ങള്‍ കൂട്ടായി പരിശ്രമിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ മാസ്റ്റര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമ സിറാജുദ്ദീന്‍, അസിസ്റ്റന്റ് സെക്രട്ടറി വി. ദീപ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. നിഷ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments