Skip to main content

എരുത്തേമ്പതിയില്‍ പുതിയ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്തു

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പുതിയ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രിയദര്‍ശിനി ഉദ്ഘാടനം ചെയ്തു. 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35.61 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
1400 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തില്‍ ഡോക്ടര്‍മാരുടെ മുറി, സ്റ്റാഫ് റൂം, സന്ദര്‍ശകമുറി, സ്റ്റോര്‍ റൂം, അടുക്കള, ചികിത്സാമുറി, ഓഫീസ് റൂം, ഫാര്‍മസി, നാല് ടോയ്ലെറ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.സി. സമ്പത്ത് കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.എ. സുഷമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. ശിവാനന്ദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജീമ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. രമേഷ്‌കുമാര്‍, മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പ്രാദേശിക രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date