Post Category
ടെൻഡർ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്റെ പരിധിയിലുള്ള മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ തയ്യൽ സംരംഭം ആരംഭിക്കുന്നതിന് മോട്ടറോടുകൂടിയ തയ്യൽ മെഷീൻ, പവർ മെഷീൻ, എംബ്രോയിഡറി മെഷീൻ, ലോക്ക് മെഷീൻ, കട്ടിങ് മെഷീൻ, കട്ടിംഗ് ടേബിൾ സ്റ്റൂൾ, കത്രിക, ബോബൻ ആൻഡ് കേസ്, സൂചി, ടേപ്പ്, എണ്ണ, ഷെൽഫ് എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്തികൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ ഒൻപത് ഉച്ചകഴിഞ്ഞു മൂന്നുമണിവരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം 3.30 ന് ടെൻഡർ തുറക്കും. വിലാസം: പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില, കാഞ്ഞിരപ്പള്ളി-686507. ഫോൺ: 04828 202751.
date
- Log in to post comments