Skip to main content

പ്രിസം പദ്ധതി: അഭിമുഖം ഓഗസ്റ്റ് 26 ന് ​​​​​​​ (ചൊവ്വ)

പത്തനംതിട്ട ജില്ലയിലെ പ്രിസം പാനലില്‍ ഒഴിവുള്ള ഇന്‍ഫര്‍മേഷന്‍  അസിസ്റ്റന്റുമാരെ  തിരഞ്ഞെടുക്കാന്‍  ഓഗസ്റ്റ് 26ന് (ചൊവ്വ) അഭിമുഖം നടത്തുമെന്ന്  ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജേര്‍ണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്ക് പങ്കെടുക്കാം.  
ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയം കലക്ടറേറ്റ് സമുച്ചയത്തിലെ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേഖലാ കാര്യാലയത്തിലാണ് അഭിമുഖം. നിശ്ചിതസമയത്തിന് അര മണിക്കൂര്‍ മുമ്പ് അപേക്ഷയും യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണം. ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ / തിരഞ്ഞെടുപ്പ്  ഐഡി കാര്‍ഡോ പാന്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരിക രേഖയോ ഹാജരാക്കണം. പ്രായപരിധി 35 വയസ്. വിശദവിവരം ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയത്തെ മേഖലാ ഓഫീസിലും പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0481 2561030 (മേഖല ഓഫീസ്) , 0468 2222657 (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്).

date