Skip to main content

ലോക എയ്ഡഡ് നിവാരണ ദിനാചരണം ഡിസംബര്‍ ഒന്നിന്

ലോക എയ്ഡഡ് നിവാരണ ദിനാചരണം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡിസംബര്‍ ഒന്നിന് രാവിലെ 10.30ന് വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മേയര്‍ വി.കെ. പ്രശാന്ത്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 9.30ന് റെഡ് റിബണ്‍ മാര്‍ച്ച് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ നിന്ന് ആരംഭിക്കും. തിരുവനന്തപുരം നഗരസഭ, സംസ്ഥാന യുവജന കമ്മീഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആന്റിനര്‍ക്കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ എന്നിവര്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പി.എന്‍.എക്സ്. 5270/18

date