Post Category
സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാല് വരെ
സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ 2025 ആശ്രാമം മൈതാനത്ത് ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്തും. ജില്ലാതല ഉദ്ഘാടനം 26ന് വൈകിട്ട് അഞ്ചിന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. എന്‍.കെ പ്രേമചന്ദ്രന് എം.പി മുഖ്യാതിഥിയാകും. മേയര്‍ ഹണി ബെഞ്ചമിന്‍ ആദ്യവില്പന നടത്തും. എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, സപ്ലൈകോ മേഖലാ മാനേജര്‍ എസ്.ആര് സ്മിത, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments