Skip to main content

ക്ഷീരോൽപന്ന നിർമ്മാണ പരിശീലനം

ഓച്ചിറ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ സെപ്റ്റംബർ ഒമ്പത് മുതൽ 20 വരെ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ള ക്ഷീരകർഷകർക്കും സംരംഭകർക്കും ഓച്ചിറ ക്ഷീരപരിശീലനകേന്ദ്രം വഴി നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തരമോ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പങ്കെടുക്കാൻ അവസരം. പരിശീലനാർഥികൾ സെപ്റ്റംബർ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് 8089391209, 0476 2698550 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ് കൊണ്ടുവരണം. രജിസ്ട്രേഷൻ ഫീസ് 135 രൂപ.
(പിആര്‍/എഎല്‍പി/2550)

date