Skip to main content

യുവ പ്രതിഭാ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് 2024ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തിൽ നാമനിർദ്ദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്ക്കാരത്തിന് അതത് മേഖലകളിലെ 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങളെ നാമനിർദ്ദേശം ചെയ്യാം. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിൻ്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ ഒമ്പത് പേർക്കാണ് പുരസ്കാരം നൽകുന്നത്. സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നാമനിർദ്ദേശം ചെയ്യാം. പുരസ്ക്‌കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്‌തി പത്രവും നൽകും.

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളിൽ നിന്നും മികച്ച ക്ലബിനുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്‌തി പത്രവും പുരസ്‌കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നൽകും. അവസാന തീയതി സെപ്റ്റംബർ 15. മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷ ഫോമും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ www.ksywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
(പിആര്‍/എഎല്‍പി/2551)

date