വിജ്ഞാന കേരളം: സ്കില്ലിംഗ് കോൺക്ലേവ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 29,30 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സ്കിൽ സമ്മിറ്റിന് മുന്നോടിയായി സംഘടിപ്പിച്ച കോൺക്ലേവ് 'വിജ്ഞാന ആലപ്പുഴ സ്കില്ലിംഗ് ഇനിഷ്യേറ്റീവ് 2025' ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എസ് ഡി കോളേജ് ഗോൾഡൻ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.
വിവിധ കോളേജുകളിലെ പ്രതിനിധികൾ പങ്കെടുത്ത ഗ്രൂപ്പ് ചർച്ചകളും വിഷയാവതരണങ്ങളും നടന്നു. ഓരോ കോളേജിലെയും സ്കില്ലിംഗ് ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങളും ഇനി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും അവതരിപ്പിച്ചു. 10 പ്രൊഫഷണൽ കോളേജുകൾ, 24 ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, 11 പോളിടെക്നിക്കുകൾ, 30 ഐടിഐകൾ എന്നിവയുൾപ്പെടെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലേസ്മെന്റ് ഓഫീസർമാർ, പ്രഥമാധ്യാപകർ, എൻഎസ്എസ് കോ ഓർഡിനേറ്റർമാർ എന്നിങ്ങനെ 200ൽ അധികം പ്രതിനിധികൾ പങ്കെടുത്തു. സ്കില്ലിംഗ് പ്രോഗ്രാമങ്ങളുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ചർച്ചകളും നടന്നു. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ, കാർമൽ പോളിടെക്‌നിക് കോളേജ് ആലപ്പുഴ, വിമൻസ് പോളിടെക്‌നിക് കോളേജ് കായംകുളം, ഗവ. ഐടിഐ ചെങ്ങന്നൂർ, ബിഷപ് മൂര്‍ കോളജ്, എസ് ഡി കോളേജ് ആലപ്പുഴ എന്നീ കോളേജുകളുടെ പ്രതിനിധികൾ വിഷയാവതരണത്തിന്റെ ഭാഗമായി.
ചടങ്ങിൽ വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, അക്കാദമിക് കോ ഓർഡിനേറ്റർ ഡോ. സുരേഷ് കുമാർ, വിജ്ഞാന കേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സി കെ ഷിബു, ഡിപിഎം കെ ഡിസ്ക് ഡാനി വർഗീസ്, ഡിസ്ട്രിക്റ്റ് അക്കാഡമിക് കോ ഓർഡിനേറ്റർ ഡോ. ജയരാജ്, ടെക്നിക്കൽ സ്റ്റേറ്റ് അക്കാഡമിക് കോ ഓർഡിനേറ്റർ ഡോ. സുമേഷ് ദിവാകരൻ, കില ജില്ലാ കോ ഓർഡിനേറ്റർ ജയലാൽ, വിജ്ഞാന കേരളം ജില്ലാ ഫെസിലിറ്റേറ്റർ പി ജയരാജ്, എസ് ഡി കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ നായർ, മറ്റ് ജനപ്രതികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/2555)
- Log in to post comments