കൗൺസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2025-26 പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ജില്ലാ ജാഗ്രത സമിതി ഓഫീസിൽ താൽക്കാലികാടിസ്ഥാനത്തിൽ ജില്ലാ ജാഗ്രത സമിതി കൗൺസലർ (ഒരു ഒഴിവ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 21,000 രൂപയാണ് പ്രതിമാസ ശമ്പളം. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും കൗൺസിലിംഗിൽ ഡിപ്ലോമയുമുള്ള (അധിക യോഗ്യത) വനിതകൾക്കാണ് അവസരം. 25നും 35നുമിടയിൽ പ്രായമുള്ള ആലപ്പുഴ ജില്ലയിൽ സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ സെപ്റ്റംബർ മൂന്നിനകം ഫോട്ടോ പതിച്ച ബയോഡേറ്റ, വെള്ളപേപ്പറിലുള്ള അപേക്ഷ, പരിചയ സാക്ഷ്യപത്രം, യോഗ്യത സാക്ഷ്യപത്രങ്ങൾ എന്നിവ സഹിതം ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയം, ഗോവിന്ദ് കൊമേഴ്സൽ ബിൽഡിംഗ്, ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി ഒ, 698001 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8078297758.
(പിആര്‍/എഎല്‍പി/2555)
- Log in to post comments