Skip to main content

കണ്‍സ്യുമര്‍ഫെഡ് ഓണചന്തകള്‍ സെപ്റ്റംബര്‍ നാല് വരെ ഉദ്ഘാടനം 27ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും

കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ സെപ്റ്റംബര്‍ നാല് വരെ കണ്‍സ്യുമര്‍ഫെഡിന്റെ ഓണചന്തകള്‍ ഒരുങ്ങുന്നു. ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27ന് വൈകിട്ട് നാലിന് കരീപ്ര പഞ്ചായത്തില്‍ നെടുമണ്‍കാവ് ഷോപ്പിംഗ് കോംപ്ലക്‌സ് അങ്കണത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. കണ്‍സ്യുമര്‍ഫെഡ് ഡയറക്ടര്‍ ജി. ത്യാഗരാജന്‍ അധ്യക്ഷനാകും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്,  കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എസ്.എസ് സുവിധ, കരീപ്ര പഞ്ചായത്ത് സര്‍വീസ് സഹകരണ  ബാങ്ക് ഭരണസമിതി അംഗം ജി മോഹനന്‍  തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date