വാക്-ഇന്‍-ഇന്റര്‍വ്യൂ
സി-ഡിറ്റില്‍ എന്റെ കേരളം, വിജ്ഞാന കേരളം പദ്ധതിയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ സ്റ്റൈപ്പന്റോടെ ഡിസൈനര്‍ ഇന്റേണ്‍ഷിപ്പിനെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ബിഎഫ്എ അല്ലെങ്കില്‍ ബിഎ/ബിഎസ്സി (ആനിമേഷന്‍/ഡിസൈന്‍) അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ആനിമേഷന്‍/ഡിസൈനില്‍ ബിരുദാനന്തര ഡിപ്ലോമയും. പോര്‍ട്ട്ഫോളിയോ (ലേഔട്ട്, ബ്രാന്‍ഡിംഗ്, ചിത്രീകരണം, ടൈപ്പോഗ്രാഫി), അഡോബ് ക്രിയേറ്റീവ് സ്യൂട്ട് (ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റര്, ഇന്‍ഡിസൈന്‍), വിഷ്വല്‍ സ്റ്റോറിടെല്ലിംഗ്, ക്രീയേറ്റിവിറ്റി, ഡിസൈനിംഗ് എന്നിവയിലുള്ള കഴിവ് അഭികാമ്യം. അവസാന വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. പ്രതിമാസ സ്റ്റൈപ്പന്‍ഡ് - 20,000 രൂപ, കാലാവധി 179 ദിവസം. പ്രായപരിധി 2025 ഓഗസ്റ്റ് 22 ന് 30 വയസ് കവിയരുത്. തിരിച്ചറിയല്‍ രേഖയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ സെപ്തംബര്‍ ഒമ്പതിന് രാവിലെ 10.30 മുതല്‍ 1.30 വരെ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. അവസാന വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ നിന്നുള്ള ഐ.ഡി കാര്‍ഡ് ഹാജരാക്കണം. ഫോണ്‍: 9447589773.
- Log in to post comments