Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

        ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ SCCC വിഭാഗത്തിലെ ഒരു ഒഴിവിലേക്ക്  ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിംഗ് ഡിഗ്രി/ ഡിപ്ലോമ/ ബന്ധപ്പെട്ട ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും 3 വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിയ്ക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 30ന് നടത്തുന്നു. താൽപ്പര്യമുള്ളവർ ടി വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്സ് 4210/2025

date