Post Category
അപേക്ഷ ക്ഷണിച്ചു
കാർഷിക മേഖലയിലെ ഇൻപുട് ഡീലർമാർക്കും സംരംഭകർക്കുമായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ആഴ്ച ദൈർഘ്യമുള്ള പ്രോഗ്രാമിൽ 40 സെഷനുകളും 8 ഫീൽഡ് സന്ദർശനങ്ങളും ഉൾപ്പെടുന്നു. 28,000 രൂപ കോഴ്സ് ഫീസുള്ള കോഴ്സിലേക്ക് കൃഷി ഭവനിൽ ലഭ്യമായ അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ ശുപാർശ സഹിതം ആഗസ്റ്റ് 30ന് മുമ്പായി തിരുവനന്തപുരം ATMA പ്രോജെക്ട് ഡയറക്ടറേറ്റിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
പി.എൻ.എക്സ് 4211/2025
date
- Log in to post comments