Post Category
എടത്തല ഗ്രാമപഞ്ചായത്തിൽ പുതിയ അങ്കണവാടിയുടെ ശിലാസ്ഥാപനം നടന്നു*
എടത്തല ഗ്രാമപഞ്ചായത്ത് മാളിയേക്കപ്പടി പിറളി 84-ാo നമ്പർ അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി ശിലാസ്ഥപന കർമം നിർവഹിച്ചു.
എടത്തല പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ലിജി ചടങ്ങിൽ അധ്യക്ഷയായി. വാർഡ് മെമ്പർ എം എ നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമയ്യ സത്താർ,വികസനകാര്യ ചെയർപേഴ്സൺ അസ്മ ഹംസ വാർഡ് മെമ്പർമാരായ ഷിബു പള്ളിക്കൂടി,റഹ്മത്ത് ജൈസൽ സി ഡി പി ഒ പി .ജെ റീന , ഐ സി ഡി എസ് സൂപ്പർവൈസർ പ്രിയ ശങ്കുണ്ണി മുൻ സൂപ്പർവൈസർ സിജിമോൾ എന്നിവർ ആശാവർക്കർ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, നാട്ടുകാർ, അങ്കണവാടി ടീച്ചർ ഹസീന എന്നിവർ പങ്കെടുത്തു.
date
- Log in to post comments