Skip to main content

ലോഗോ പ്രകാശനം ചെയ്തു

തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തൃപ്പൂണിത്തുറ അത്തച്ചമയത്തിന്റെ ഉദ്ഘാടന വേദിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സർക്കാർ ആയുർവേദ കോളേജാണ് തൃപ്പൂണിത്തുറ ആയുർവേദ കോളേജ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്.

date