Skip to main content

കാർബൺ ന്യൂട്രൽ ഗോശ്രീ കാർഷിക പദ്ധതി ആരംഭിച്ചു

ജിഡയുടെയും കൃഷി വകുപ്പിൻ്റെയും സഹകരണത്തോടെ കാർബൺ ന്യൂട്രൽ ഗോശ്രീ കാർഷിക പദ്ധതിക്കു തുടക്കം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമായി എട്ടു ലക്ഷം രൂപ ചെലവിൽ വീട്ടുവളപ്പിൽ  

ഫലവൃക്ഷ - പച്ചക്കറി തോട്ടം ഒരുക്കാൻ ലക്ഷ്യമിടുന്ന പദ്ധതി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഞാറക്കലിൽ ഉദ്ഘാടനം ചെയ്തു.

വീടുകളിൽ പുതിയൊരു കാർഷിക സംസ്കാരത്തിന് വഴിവെക്കുന്ന പദ്ധതിയാണെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ജിഡ ഉൾപെടുന്ന കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ പദ്ധതി കാർബൺ ന്യൂട്രൽ കൃഷി രീതി പ്രോത്സാഹിപ്പിക്കും.

സൗജന്യമായി പച്ചക്കറി തൈകൾ, വിത്തുകൾ, ടിഷ്യൂ കൾച്ചർ വാഴ തൈകൾ എന്നിവ ഇതിൻ്റെ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്. 

 

ഓരോ പഞ്ചായത്തിലും അഞ്ഞൂറ് രൂപ വിലമതിക്കുന്ന 200 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. സുസ്ഥിര കാർഷിക രീതി പ്രോത്സാഹിപ്പിക്കുന്ന കാർബൺ ന്യൂട്രൽ കൃഷിരീതി ഹരിതഗേഹ വാതക ബഹിർഗമനം കുറയ്ക്കുകയും ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു.

 

കൃഷിഭവനിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി രാജു അധ്യക്ഷയായി. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സിമ്മി പദ്ധതി വിശദീകരണം നടത്തി.  

 

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ വാളൂരാൻ , ബ്ലോക്ക് അംഗങ്ങളായ അഗസ്റ്റിൻ മണ്ടോത്ത് ഷിൽഡ റിബേരോ, പ്രഷീല സാബു, കൃഷി ഓഫിസർ ഗായത്രി ദേവി എസ്, കൃഷി അസിസ്റ്റൻ്റ് ശാന്തി കൃഷ്ണൻ എന്നീവർ സംസാരിച്ചു.  

കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.

 

date