Skip to main content

ജേണലിസം ബിരുദധാരികള്‍ക്ക് അവസരം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ (ബുധന്‍)

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ മൂന്ന് ഒഴിവുകളിലേക്ക് നാളെ (ആഗസ്റ്റ് 27) രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജേര്‍ണലിസം ബിരുദം, ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 35. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 0483 2734387.

date