Skip to main content

നേഴ്സിംഗ് അസിസ്റ്റന്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സിംഗ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 20നും 45നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി,എഎന്‍എം/നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും ആധാര്‍ കോപ്പിയുമായി സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11.30ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0494 2666439

 

date