Post Category
കൈവരി പുനഃസ്ഥാപിച്ചു
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ റാന്നി ഗ്രാമപഞ്ചായത്തിന് മുന്നില്‍ സ്ഥാപിച്ച കൈവരികള്‍ തകര്‍ന്നത് പുനസ്ഥാപിച്ചു. കൈവരിയുടെ മൂന്ന് തൂണുകള്‍ ഇളകി വീണ് വേലി ചരിഞ്ഞ നിലയിലായത് കാല്‍നട യാത്രികര്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ നിര്‍ദേശാടിസ്ഥാനത്തിലാണ് അടിയന്തര അറ്റകുറ്റപണി നടത്തിയത്. കെഎസ്ടിപിയാണ് അറ്റകുറ്റപണിക്ക് നേതൃത്വം നല്‍കിയത്. ഇരുമ്പ് പൈപ്പുകള്‍ വെല്‍ഡ് ചെയ്തും ചുവട് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചുമാണ് പുനഃസ്ഥാപിച്ചത്.
date
- Log in to post comments