40-ാം ദേശീയ നേത്രദാന പക്ഷാചരണത്തിനു ജില്ലയില്‍ തുടക്കമായി
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. പന്തളം പെരുമ്പുളിക്കല്‍ കരയോഗ മന്ദിരത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ കാഴ്ച വൈകല്യനിയന്ത്രണ പരിപാടി, തണല്‍ ഫൗണ്ടേഷന്‍ പെരുമ്പുളിക്കല്‍, തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, പന്തളം തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി വിഷയാവതരണം നടത്തി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് നേത്രദാന പ്രതിജ്ഞ ചൊല്ലി. പന്തളം തെക്കേക്കര വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ പ്രിയ ജ്യോതികുമാര്‍, എ കെ സുരേഷ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, ജില്ലാ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. സിനി എന്‍ വി, മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. മെറിന്‍ ജോര്‍ജ്, തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി ഒ എല്‍, ജില്ലാ ഒഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ കെ. അജിത, തണല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എല്‍. മിനി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നേത്രദാനം നടത്തിയവരുടെ ബന്ധുക്കളെ ആദരിച്ചു.
- Log in to post comments