Skip to main content

സ്‌പോട്ട് അഡ്മിഷൻ

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 30 ന് നടക്കും. കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് 50 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത.

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്‌മെന്റ് സൗകര്യം നൽകുന്നതാണ്. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്‌ക്കഷനും ഇൻറർവ്യൂവും രാവിലെ 10.30 നു കിറ്റ്‌സ് തിരുവനന്തപുരം ക്യാമ്പസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്www.kittsedu.org. / 9645176828, 9446529467.

പി.എൻ.എക്സ് 4219/2025

date