Skip to main content

കൈതോലം" പരമ്പരാഗത ഉത്പന്ന പ്രദർശന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 29) * മന്ത്രി ഒ ആർ കേളു ഉദ്ഘാടനം നിർവഹിക്കും

പിന്നാക്ക വിഭാഗങ്ങളുടെ പാരമ്പര്യ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണന ചെയ്യുന്നതിനുമുള്ള കൈതോലം പ്രദർശന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം എറണാകുളം ട്രൈബൽ കോംപ്ലക്സിൽ നാളെ (ആഗസ്റ്റ് 29) നടക്കും. രാവിലെ 10:30-ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം നിർവഹിക്കും.

 

പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പും മൺപാത്ര നിർമ്മാണ വിപണനക്ഷേമ കോർപ്പറേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കേന്ദ്രമാണ് കൊച്ചിയിൽ ആരംഭിക്കുന്നത്. പാരമ്പര്യ ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുക, ഒപ്പം ജനങ്ങൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. 

 

ടി.ജെ. വിനോദ് എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും. ആദ്യ വിൽപ്പന കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജിന് നൽകി നിർവഹിക്കും. 

 

ജില്ലാ കളക്ടർ ജി പ്രിയങ്ക, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ മിസാൽ സാഗർ ഭരത്,, കെ എസ് ബി സി ഡി സി ചെയർമാൻ കെ. പ്രസാദ്, പരിവർത്തിത ക്രൈസ്‌തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ ജാസി ഗിഫ്റ്റ് , കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ. എൻ. കുട്ടമണി , പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ.കെ. ഷാജു, , പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ധർമ്മലശ്രീ, പോട്ടറി കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എ ഷിബു, വികേന്ദ്രീകൃതാസൂത്രണം സംസ്ഥാന പ്ലാനിംഗ് ബോർഡ് ചീഫ് ജെ. ജോസഫൈൻ, കൊച്ചി നഗരസഭ കൗൺസിലർ പത്മജ എസ്. മേനോൻ, പിന്നോക്ക വിഭാഗ ഡെപ്യൂട്ടി ഡയറക്ടർ എസ് ഷബിന തുടങ്ങിയവർ പങ്കെടുക്കും.

 

date