Post Category
റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കും
റവന്യൂ റിക്കവറി സ്റ്റേ ഉള്ളതും ഇല്ലാത്തതുമായ ഇരുപതോളം കേസുകളിൽ പ്രത്യേക ലിസ്റ്റ് തയ്യാറാക്കി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ കളക്ടർ ജി പ്രിയങ്ക നിർദ്ദേശം നൽകി. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന റവന്യൂ റിക്കവറി അവലോകനയോഗത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്.
മോട്ടോർ വെഹിക്കിൾ ടാക്സ്, മോട്ടർ ക്ലെയിം കേസ്, സെയിൽ ടാക്സ്, വാട്ടർ ചാർജ്, കെ എസ് ഇ ബി കുടിശ്ശിക, റോയൽറ്റി കുടിശ്ശിക, ബാങ്ക് ലോൺ, ലീസ്,പട്ടയം, ഡിജിറ്റൽ സർവേ എന്നി വിഷയങ്ങളാണ് യോഗത്തിൽ അവലോകനം ചെയ്തത്. ഹൈക്കോടതി സ്റ്റേയുള്ള പത്തോളം കേസുകൾ നേരിട്ട് ഇടപെട്ട് സ്റ്റേ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പട്ടയം സംബന്ധമായ കേസുകളിൽ എല്ലാ ആഴ്ചകളിലും പ്രത്യേക മീറ്റിംഗ് കൂടുന്നതിനും യോഗത്തിൽ തീരുമാനമായി.
date
- Log in to post comments