Post Category
നോർത്ത് ചെല്ലാനം സഹകരണ സംഘത്തിൽ ഓണച്ചന്ത
നോർത്ത് ചെല്ലാനം സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു . കെ ജെ മാക്സി എം എൽ എ ഓണചന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നോർത്ത് ചെല്ലാനം സഹകരണ സംഘം പ്രസിഡന്റ് സി ജെ ജോയി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം എം ഷാജി, സെക്രട്ടറി സി പി രാജേശ്വരി, നോർത്ത് ചെല്ലാനം പഞ്ചായത്ത് സഹകരണ സംഘം മുൻ പ്രസിഡന്റുമാരായ ടി ജെ പ്രിൻസൻ, വി ജെ നിക്സൺ, ഇ വി ആന്റണി, ചെല്ലാനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എക്സ് നിക്സൺ, വാർഡ് മെമ്പർ റോസി പെക്സി, ബോർഡ് മെമ്പർമാരായ കെ ജെ ഫ്ലോറൻഷ്യസ് , കെ കെ ഹരിദാസ്, മേരി ടീച്ചർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments