Skip to main content

സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2024 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് നിശ്ചിതഫോറത്തിൽ നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത പുരസ്കാരത്തിനായി അതത് മേഖകളിലെ 18 - നും 40- നും മദ്ധ്യ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിൻ്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദ്യശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ 9 പേർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. 

 

പുരസ്കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. പുരസ്കാരത്തിന് അർഹരാകുന്നവർക്ക് 50,000/- രൂപയും പ്രശസ്തി പത്രവും നൽകും.

 

കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ജില്ലാതലത്തിൽ തിരഞ്ഞെടുത്ത മികച്ച ക്ലബ്ബിന് 30,000/- രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000/- രൂപയും പ്രശസ്തി പത്രവും, പുരസ്കാരവും നൽകും.

 

 സെപ്റ്റംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം . മാർഗ്ഗനിദ്ദേശങ്ങളും അപേക്ഷ ഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ വെബ് സൈറ്റിൽ ലഭ്യമാണ് (www.ksywb.kerala.gov.in).ഫോൺ - 0484 2428071

date