Skip to main content

കാര്‍ഷിക സാങ്കേതിക വിദ്യാദിനം

 

കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പും സംയുക്തമായി  ചാത്തന്നൂര്‍ ബ്ലോക്കില്‍ കാര്‍ഷിക സാങ്കേതികവിദ്യാദിനം ആചരിച്ചു. കല്ലുവാതുക്കല്‍ കൃഷിഭവനില്‍പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി  ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയില്‍ മികച്ച തീറ്റപ്പുലിനങ്ങള്‍ പരിചയപ്പെടുത്തിയ കര്‍ഷകരെ ആദരിച്ചു. നൂതന തീറ്റപ്പുല്‍ കൃഷി   വിഷയത്തില്‍ സെമിനാറും നടത്തി.
ബ്ലോക്ക് നോഡല്‍ ഓഫീസര്‍ ഡോ.എസ്.പാര്‍വതി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീവത്സ പി. ശ്രീനിവാസന്‍, ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ സന്ധ്യ, ക്ഷീരസംഘം സെക്രട്ടറി ഷീബ, കല്ലുവാതുക്കല്‍ കൃഷി ഓഫീസര്‍ ഫൗസിയ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date