നീണ്ടൂർ ഹോമിയോ ആശുപത്രി യോഗഹാൾ, കാത്തിരുപ്പുമുറി ഉദ്ഘാടനം ഇന്ന് (വ്യാഴം ഓഗസ്റ്റ് 28)
നീണ്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഹോമിയോ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച യോഗഹാൾ, കാത്തിരുപ്പു മുറി എന്നിവ സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വ്യാഴാഴ്ച(ഓഗസ്റ്റ് 28) വൈകിട്ടു നാലിന് നാടിന് സമർപ്പിക്കും. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് നിർമാണം. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ശശി, കെ.എസ്.രാഗിണി, പി.ടി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടൻ, സൗമ്യ വിനീഷ്, എം. മുരളി, മരിയ ഗൊരേത്തി, സിനു ജോൺ, ലൂക്കോസ് തോമസ് തോട്ടുങ്കൽ, ലൂയി മേടയിൽ, മായ ബൈജു, പുഷ്പമ്മ തോമസ്, മെഡിക്കൽ ഓഫീസർ ചാമിനി ചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്‌സൺ എൻ.ജെ റോസമ്മ, എച്ച്.എം.സി അംഗം കെ.ആർ സനൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, റോബിൻ ജോസഫ്, എൻ.എസ് ഷാജി, ജോസ് പാറേട്ട്, പി.ഡി വിജയൻ നായർ എന്നിവർ പ്രസംഗിക്കും.
- Log in to post comments