Skip to main content

കലയാണ് ലഹരി' ; ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു

എറണാകുളം റവന്യൂ ജില്ലയിലെ കലാധ്യാപകരുടെ കൂട്ടായ്മയായ കലാകൂട്ടം "കലയാണ് ലഹരി " എന്ന പേരിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു. ലഹരിയ്ക്കെതിരായി ചിത്ര പ്രദർശനം, ലഹരി വിരുദ്ധ ഗാനാലാപനം, നൃത്തശില്പം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. കാക്കനാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു.

 

സമൂഹം നേരിടുന്ന വലിയ വിപത്തായ ലഹരിയ്ക്കെതിരായി ഒരു ബോധവൽക്കരണ സന്ദേശം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിൽ കലാവാസന വളർത്തുകയും അതുവഴി അവരെ തെറ്റായ വഴിയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സന്ദേശം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, കലാധ്യാപക കൂട്ടായ്മ സെക്രട്ടറി പി.സി രാജേഷ്, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരായ ഡി.ഉല്ലാസ്, ബി.സേതു തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

 

date