Post Category
അധ്യാപകക്ഷേമ ഫൗണ്ടേഷന്റെ ക്യാഷ് അവാർഡിന് അപേക്ഷിക്കാം
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ കേരള ഘടകം സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് 2025 മാർച്ച് മാസത്തിൽ നടന്ന എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി (സ്റ്റേറ്റ് സിലബസ്), ടി.എച്ച്.എസ്.എൽ.സി പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. www.nftwkerala.org വെബ്സൈറ്റ് വഴി സെപ്റ്റംബർ 30 വൈകിട്ട് 5 നകം അപേക്ഷ നൽകണം.
പി.എൻ.എക്സ് 4280/2025
date
- Log in to post comments