നെഹ്റു ട്രോഫി മാധ്യമ അവാർഡുകൾ വിതരണം ചെയ്തു
നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ഏർപ്പെടുത്തിയ എഴുപതാമത് നെഹ്റു ട്രോഫി മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. പുന്നമട നെഹ്റു പവലിയനിൽ നടന്ന 71 -ാമത് നെഹ്റുട്രോഫി വള്ളംകളി ഉദ്ഘാടന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം പി, എം എൽ എ മാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ എന്നിവർ ജേതാക്കൾക്ക് 10001 രുപ കാഷ് അവാർഡും മെമൻ്റോയും പ്രശസ്തിപത്രവും സമ്മാനിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മാധ്യമം സീനിയർ റിപ്പോർട്ടർ പി എസ് താജുദ്ദീനും മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ നിഖിൽ രാജും ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ ബിദിൻ ദാസും പുരസ്കാരം ഏറ്റുവാങ്ങി. ശ്രവ്യ മാധ്യമ വിഭാഗത്തിൽ റേഡിയോ മാംഗോ, ക്ലബ് എഫ് എം എന്നിവക്ക് പ്രത്യേക ജ്യൂറി പരാമർശത്തിനുള്ള മെമൻ്റോയും സമ്മാനിച്ചു. ചടങ്ങിൽ തോമസ് കെ തോമസ് എം എൽ എ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, സബ് കളക്ടർ സമീർ കിഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് എന്നിവർ പങ്കെടുത്തു.
- Log in to post comments