Post Category
*പട്ടികവർഗ വിഭാഗത്തിനുള്ള സർക്കാരിന്റെ ഓണസമ്മാനം ജില്ലയിൽ 15,630 പേർക്ക്*
പ്രായം 60 ന് മുകളിലുള്ള പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ 1000 രൂപ ധനസഹായം ജില്ലയിൽ ലഭിക്കുക 15,630 പേർക്ക്.
താലൂക്ക് തിരിച്ചുള്ള കണക്കുകൾ പ്രകാരം, മാനന്തവാടിയിൽ 5675 പേർക്ക് 56,75,000 രൂപയും സുൽത്താൻ ബത്തേരിയിൽ 5,912 പേർക്ക് 59,12,000 രൂപയും വൈത്തിരിയിൽ 4,043 പേർക്ക് 40,43,000 രൂപയുമാണ് ധനസഹായം ലഭിക്കുക.
പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ശാരീരിക ബുദ്ധിമുട്ടുകളോ ബാങ്ക് അക്കൗണ്ടോ ഇല്ലാത്തവർക്ക് പണം നേരിട്ട് നൽകും. സംസ്ഥാനത്ത് ആകെ 54,286 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
date
- Log in to post comments